ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 19, 20 തീയ്യതികളില്‍ കോഴിക്കോട് ,വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം നല്‍കുന്നു. പ്രവേശന ഫീസ് 20 രൂപ നല്‍കണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 17ന് വൈകീട്ട് 5ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495-2414579.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







