ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി. ലൈവിലേക്ക് നാളെ (വ്യാഴം) വൈകീട്ട് 5 വരെ പരാതികള്‍ നല്‍കാം. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ പരിഗണിക്കും. എഴുതി തയ്യാറാക്കിയ പരാതികളും അപേക്ഷകളും അക്ഷയകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. അദാലത്ത് തീയതി പിന്നീട് അറിയിക്കും.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







