പനമരം: അന്താരാഷ്ട്ര ബാലികാ ദിനത്തിൽ ജില്ലയിലെ മികച്ച ബാലികമാരിൽ ഒരാളായി തെരഞ്ഞെടുത്ത പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ സൈക്കിൾ പോളോ താരം ഹന്ന ഫാത്തിമയെ പനമരം സബ് ഇൻസ്പെക്ടർ കുഞ്ഞിക്കോയ.കെ മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ രേഖ കെ , നവാസ് ടി. രജിത കെ.ആർ എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്