ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ ലോക കാഴ്ച ദിനം ആചരിച്ചു. വയനാട് നെയ്ത്ത് ഗ്രാമത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.എന്‍ സുശീല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന് പ്രഭാഷണം നടത്തി. മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ രചന ചന്ദ്രന് വിഷയാവതരണവും നടത്തി. ‘ജോലി സ്ഥലത്ത് നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കാഴ്ച ദിന പ്രമേയം. നേത്ര, ജീവിതശൈലീ രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം കെ.വിമല, വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്,മാനന്തവാടി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി.കെ സുലോചന, ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ എസ്. സൗമ്യ, മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ഓഫ്താല്‍മിക് കോഡിനേറ്റര്‍ ജി. ജയശ്രീ, െഡപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് സലീം അയാത്ത്, നെയ്ത്ത് ഗ്രാമം പ്രസിഡന്റ് പി ജെ ആന്റണി, നെയ്ത്ത് ഗ്രാമം സെക്രട്ടറി കെ.എ ഷജീര്‍, ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി രാധാകൃഷണന് തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







