വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽ ഫോക് ലോർ ക്ലബ്ബ് രൂപീകൃതമായി.സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നാടൻപാട്ട് കലാകാരനുമായ ശ്രീ രാജഗോപാൽ അടൂർ ഉദ്ഘാടനം നിർവഹിച്ചു.നാടൻ പാട്ടുകൾ എന്താണ് എന്നതിനെ കുറിച്ചുള്ള വിശദമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി. പ്രധാനാധ്യാപിക മറിയം മുംതാസ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ , അനീഷ് ടി കെ , അശ്വതി, മഹബൂബ് റാസി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ നാടൻപാട്ടും അരങ്ങേറി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







