പുൽപ്പള്ളി: വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണ ത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുൽ പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) ആണ് മരിച്ചത്. കോ ഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് മരണം. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചി ലെ പള്ളിച്ചിറ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. കാട്ടാന തുമ്പികൈയ്യാൽ എടുത്തെറിഞ്ഞതിനെ തു ടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. മൃതദേഹം മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ. ഭാര്യ: ദേവി. മക്കൾ: സുരേഷ്, ജിജി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്