പുൽപ്പള്ളി: പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റിവ് ക്ലീനിക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കിടപ്പ് രോഗി സംഗമം പുൽപ്പള്ളി വനമൂലിക ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡന്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി ബിഷപ്പ് ഗീവർഗീസ് മോർസ്തെഫാനിയോസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.വ്യാപാരി പ്രസിഡന്റ് ആ തിര മത്തായി, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി ചന്ദ്രശേഖരൻ മാസ്റ്റർ, കാരുണ്യ സെക്രട്ടറി തങ്കമ്മ ആന്റണി, കെ.ജെ പോൾ, എൻ യു ഇമ്മാനുവൽ , ടി കെ പൊന്നൻ, കെ.ജി സുകുമാരൻ, മോളി ബേബി,അർച്ചന എം.ആർ എന്നിവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







