നവകേരള സൃഷ്ടിയോടൊപ്പം വികസന കുതിപ്പിൽ മുന്നേറി വെങ്ങപ്പള്ളി എന്ന മുദ്രാവാക്യമുയർത്തി ലോക്കൽ സെക്രട്ടറി പി.ജംഷിദ് ക്യാപ്റ്റനായും കെ മുരളീധരൻ വൈസ് ക്യാപ്റ്റനായും എൻ ശ്രീരാജൻ മാനേജറുമായി സി പി ഐ എം വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 14,15 തിയ്യതികളിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥ പിണങ്ങോട് വച്ച് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പി.ജി സനിൽ അദ്ധ്യക്ഷനായി ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം നാസർ,യു വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.ജാഥ സമാപനം 15 ന് വൈകിട്ട് വെങ്ങപ്പള്ളിയിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും സമാപനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ റഫീക്ക് ഏരിയ സെക്രട്ടറി എം മധു തുടങ്ങിയവർ പങ്കെടുക്കും

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്