ബത്തേരി: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചച്ചാജി ഗോൾഡ് മെഡലിനായുള്ള ജില്ലാ തല ചിത്രരചനാമത്സരം സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കെ.പി.സി.സി മെമ്പര്‍ കെ.ഇ വിനയന്‍ നിർവ്വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ ഡിന്‍റോ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാൽ മഞ്ച് സംസ്ഥാന കോ-ഓഡിനേറ്റര്‍ സലീഖ് പി മോങ്ങം മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്ത് എം.കെ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സതീഷ് പുതിക്കാട്, സക്കറിയ മണ്ണിൽ, റിനു ജോൺ , ലയണല്‍ മാത്യു, സന്തോഷ് എക്സൽ, ഷഫീക്ക് സി,സതീശ് നെന്മേനി,അനൂപ് കുമാര്‍,സിബി കെ.എം, ഡോ.സീന തോമസ്,പോള്‍സന്‍ പത്രോസ്,സിയ പോള്‍,അഭിയ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







