മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക അവാര്‍ഡ് ജേതാക്കളെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നാളെ ( ഞായർ) ആദരിക്കും. പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് റോയ് ആന്റണി കവളക്കാട്ട്, ക്ഷോണിമിത്ര അവാര്‍ഡിനര്‍ഹനായ തോമസ് പുളിക്കക്കുന്നേല്‍ എന്നിവര്‍ക്കൊപ്പം പഞ്ചായത്തുതല അവാര്‍ഡിനര്‍ഹരായവരേയും ചടങ്ങിൽ മന്ത്രി ആദരിക്കും. എം.എൽ.എമാരായ ഒ.ആർ കേളു, അഡ്വ ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ തുടങ്ങിയവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്