അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ ജില്ലാ പൊതുസമ്മേളനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് നസീർ കള്ളിക്കാട് , ട്രഷറർ സുധീർ മേനോൻ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫൈസിൽ സെക്രട്ടറി ചന്ദ്രൻ ട്രഷറർ അശോകൻ എന്നിവർ പങ്കെടുത്തു. ഈ യോഗം സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ 60 വയസ്സ് കഴിഞ്ഞ എല്ലാ അംഗങ്ങൾക്കും പെൻഷൻ നൽകുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസുകൾ സുതാര്യമാക്കുക ലൈസൻസിന് പൊലൂഷൻ ബോർഡിന്റെ അനുമതി റദ്ദ് ചെയ്യുക ,വൈദ്യുതി താരിഫ് ഉൽപാദന മേലേക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ സേവന മേഖലയ്ക്കും നൽകുക., സേവന മേഖലയെ ജിഎസ്ടി 18% നിന്നും9% ആക്കുക.ഏറെ വെല്ലുവിളികൾ നേരിട്ടു മുന്നേറുന്ന മേഖലയെ കാത്തു രക്ഷിക്കാൻ സർക്കാർ . പദ്ധതികൾ ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സംഘടന സർക്കാറിനോടവശ്യപ്പെട്ടു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







