കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പെരിക്കല്ലൂർ കടവിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. 250 ഗ്രാം കഞ്ചാവുമായി വടകര അഴിയൂർ കെ.കെ. അൻസീർ (32), 60 ഗ്രാം കഞ്ചാ വുമായി മാഹി പഴയ കലരോത്ത് പി. സഫീർ (35) എന്നിവരാ ണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ജെ. സന്തോഷ്, വി.എസ്. സുമേഷ്, ഷിന്റോ സബാസ്റ്റ്യൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്