അന്താരാഷ്‌ട്ര ദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ച് ഹ്യൂമേയ്ൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സ്‌കൂൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബിന്റെയും സഹകരണത്തോടെ സർവോദയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സഹാനുഭൂതി, പ്രതിരോധശേഷി, നിർണായകമായ ജീവിത നൈപുണ്യങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് റിലീഫ് മാനേജർ പ്രവീൺ സുരേഷ് ക്ലാസെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







