ദേശീയ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാനം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഔഷധതൈവിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ ലക്ഷ്യം. ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ്, ഡോ വീണ വിജയന്‍, ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്