നവംബര്‍ 23ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന ബഹുജന സദസ്സിന്റെ മാനന്തവാടി മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ഒ.ആര് കേളു എം.എല്‍.എ ചെയര്‍മാനും സബ് കളക്ടര്‍ ആര് ശ്രീലക്ഷ്മി കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്. മാനന്തവാടി മണ്ഡലത്തിലെ ബഹുജന സദസ്സ് നവംബര്‍ 23 ന് വൈകീട്ട് 4 ന് മാനന്തവാടി ഗവ. ഹൈസ്കൂളില്‍ നടക്കും. ബഹുജനസദസ്സില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. പഞ്ചായത്ത് തല കമ്മിറ്റികള്‍ ഒക്ടോബര്‍ 19 മുതല്‍ 21 വരെ യുള്ള തീയ്യതികളില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യോഗം ചേരും.
മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഒ.ആര്.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്, അംബികാ ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം
മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ