ജില്ലയില്‍ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും മിഷനുകളും ഏജന്‍സികളും സംയുക്തമായി അതതു പ്രദേശങ്ങളിലെ സവിശേഷതകള്‍ക്ക് അനുസരിച്ചുള്ള വരള്‍ച്ചാ പ്രതിരോധ പ്രായോഗിക പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുക. . കൃഷി, മണ്ണ് – ജലസംരക്ഷണം, ജലസേചനം, ഭൂജലം, എം ജി എന്‍ ആര്‍ ജി എസ്, ഹരിതകേരളം മിഷന്‍, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപിപ്പിച്ചുള്ള ജല സംരക്ഷണ – വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. നീരുറവ് കബനിക്കായ് വയനാട് എന്നീ ക്യാമ്പയിനുകളാണ് പ്രധാനമായും വരള്‍ച്ചയ്ക്കെതിരെ നടപ്പാക്കുന്ന പദ്ധതികള്‍.വരള്‍ച്ചാ പ്രതിരോധ – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനുള്ള ഏകോപന സംവിധാനമായി ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.