തലപ്പുഴ: കേരളോത്സവത്തിന്റെ ഭാഗമായി തവിഞ്ഞാൽ പഞ്ചായത്ത് നടന്ന കായിക മത്സരത്തിൽ ക്രിക്കറ്റിലും ബോളിബോളിലും ചാമ്പ്യന്മാരായി ദർശന എടത്തന.
കഴിഞ്ഞദിവസം നടന്ന വോളിബോൾ മത്സരത്തിലും ക്രിക്കറ്റ് മത്സരത്തിലും പഞ്ചായത്തിലെ മറ്റു ടീമുകളെ നിഷ്പ്രഭമാക്കിയായിരുന്നു ക്രിക്കറ്റിലും വോളിബോളിലും സർവ്വാധിപത്യം ദർശന എടത്തന ക്ലബ് കാഴ്ചവച്ചത്.വാളാട് കാരച്ചാലിൽ നടന്ന വോളിബോൾ മത്സരത്തിൽ പുത്തൂരിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ ജേതാക്കൾ ആയതെങ്കിൽ ക്രിക്കറ്റിൽ ആചാര്യ വെണ്മണിയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. കൂടാതെ ദർശന എടത്തന ക്ലബ്ബിലെ അംഗമായ ശരത് കുമാറാണ് പഞ്ചായത്തിലെ മികച്ച കായിക പ്രതിഭ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







