വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹരിതം ,ദ്വാരക ഐ ടി സി, ദ്വാരക ഹൈസ്കൂള്‍, പാസ്റ്റര്‍ സെന്റര്‍, നാലാം മൈല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.
പുല്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മരത്തിന്റെ കമ്പുകള്‍ വെട്ടല്‍, ലൈന്‍ മൈന്റെനന്‍സ് എന്നീ ജോലികള്‍ നടക്കുന്നതിനാല്‍ മാതമംഗലം മീനംകൊല്ലി, മരപ്പന്‍മൂല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.