ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ല-മന്ത്രി വീണാ ജോര്‍ജ്ജ്

അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയില്‍ ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയശേഷം പൂക്കോട് വെറ്ററിനറി കോളേജില്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജന ആരോഗ്യ സേവന ദൗത്യത്തില്‍ വയനാട് ജില്ല അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സ്ഥാപന കേന്ദ്രീകൃത പൊതുജന സേവനത്തില്‍ പിന്നോട്ടാണ്. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. പലയിടങ്ങളിലും ഈ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നില്ല. അനാരോഗ്യകരമായ ചില പ്രവണതകളാണ് ആര്‍ദ്രം പദ്ധതിയുടെ വിശാലമായ ലക്ഷ്യത്തിന് വെല്ലുവിളിയാകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മേലധികാരികള്‍ ഉന്നത തലങ്ങളിലറിയിക്കണം. നിരുത്തരവാദപരമായ രീതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ടി.സിദ്ധിഖ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ചന്ദ്രിക കൃഷ്ണന്‍, സി.അസൈനാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്.സുഷമ, ഡി.പി.എം ഡോ.സമീഹ സെയ്തലവി, ആശുപത്രി സൂപ്രണ്ടുമാര്‍, ആരോഗ്യവകുപ്പ് വിവിധ നിര്‍മ്മാണ ഏജന്‍സികളുടെ പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

•ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തും

വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ ശിശ്രൂഷ വിഭാഗം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും വൈത്തിരി താലൂക്ക് ആശുപത്രിയിലും ഗൈനക്കോളജി വിഭാഗത്തില്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. അടിസ്ഥാനപരമായി എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെങ്കിലും ഇതിനനുസരിച്ച് പൊതുജനങ്ങള്‍ക്ക് സേവനമെത്തിക്കുന്നതില്‍ വീഴ്ചയുള്ളതായി ജനപ്രതിനിധികള്‍ പരാതി ചൂണ്ടിക്കാട്ടിയയതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസികളും തോട്ടം തൊഴിലാളികളും ഏറെയുള്ള ജില്ലയെന്ന നിലില്‍ വയനാട്ടിലെ ആതുരാലയങ്ങളില്‍ മികച്ച ചികിത്സാ സൗകര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താഴെ തട്ട് മുതല്‍ ആതരാലയങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആര്‍ദ്രം സേവനങ്ങള്‍ പൂര്‍ണ്ണതോതില്‍ ജനങ്ങള്‍ക്ക് ലഭ്യമാകണം. പ്രസവ ശിശ്രൂഷ വിഭാഗവും കുട്ടികളുടെ ചികിത്സാ സൗകര്യങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

•ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകരുത്

ജില്ലയിലെ മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പല കെട്ടിടങ്ങളും സംവിധാനങ്ങളും നിര്‍മ്മാണ ഘട്ടത്തിലാണ്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ജില്ലയിലെ ആരോഗ്യമേഖലയില്‍ മണ്ഡല താലൂക്ക് അടിസ്ഥാനത്തില്‍ അവോകനം ചെയ്ത മന്ത്രി വീണാ ജോര്‍ജ്ജ് പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെറിയ കാര്യങ്ങളില്‍ പോലും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലെ വേഗതക്കുറവ് പദ്ധതി പൂര്‍ത്തീകരണം അന്തമായി നീട്ടിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു ശരിയായ രീതിയല്ല. വിവിധ ആതുരാലയങ്ങള്‍ വിവിധ പ്രോജക്ടുകള്‍ ഏറ്റെടുത്ത ഏജന്‍സികളില്‍ നിന്നും മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍മ്മാണ പുരോഗതികള്‍ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടു. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് വകുപ്പുകളും ഏജന്‍സികളും തമ്മിലുള്ള ഏകോപനങ്ങളും സഹകരണവും അത്യാവശ്യമാണ്. ചെറിയ കാര്യങ്ങളില്‍ പോലും വളരെ വൈകിമാത്രം നടപടികളെടുക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ ഡയാലിസിസ് യൂണിറ്റും, ബ്ലഡ് ബാങ്കും ഉടന്‍ സജ്ജമാക്കും. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. നിര്‍മ്മാണം വൈകിപ്പിക്കുന്ന ഏജന്‍സികളെ ഒഴിവാക്കുമെന്നും മന്ത്രി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

•മെഡിക്കല്‍ കോളേജ്;
അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് തുടങ്ങും

വയനാട് മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുകയാണ്. ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കും. സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും.
സര്‍ക്കാര്‍ തലത്തില്‍ 5 നഴ്സിംഗ് കോളേജുകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതില്‍ വയനാടും ഉള്‍പ്പെട്ടിട്ടുണ്ട്. നഴ്‌സിങ്ങ് കോളേജും മാനന്തവാടിയില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. കാത്ത്‌ലാബ് പ്രവര്‍ത്തനം നവംബര്‍ ആദ്യവാരം തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

•ഏകാരോഗ്യ സംവിധാനം പിന്തുടരും

നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനായി പൊതുവായ പ്രോട്ടോക്കോളുണ്ടാക്കും. ഏതെങ്കിലും പകര്‍ച്ച വ്യാധികളുടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാനും ഇതിലൂടെ അതിജീവിക്കാനും കഴിയും. പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് ഇതൊരു ഫലവത്തായ രീതിയാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിലും വണ്‍ ഹെല്‍ത്ത് സംവിധാനത്തെ കാര്യക്ഷമമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.