കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.കെ പൊറ്റക്കാട് പുരസ്‌കാരം നേടിയ സ്റ്റെല്ല മാത്യു, അണ്ടര്‍ 19 സംസ്ഥാന വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ഐറിന്‍ തോമസ് എന്നിവരെ ആദരിച്ചു. 500 ലധികം പ്രതിഭകള്‍ മാറ്റുരച്ച കേരളോത്സവം മത്സരങ്ങളില്‍ യുവരശ്മി സ്റ്റേഡിയം പൊയില്‍ ഓവറോള്‍ കിരീടം നേടി. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ വസന്ത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സുരേഷ് മാസ്റ്റര്‍, ആന്റണി ജോര്‍ജ്, മുരളിദാസന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ഐ ഇസ്മയില്‍, അക്കൗണ്ടന്റ് എം.എം റെജി തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







