മുള്ളന്‍ കൊല്ലി പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യ സം സ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരി ക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും മുള്ളന്‍ കൊല്ലി പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. മാലിന്യം ശാസ്ത്രീയമായ രീതിയില്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും തദ്ദേശസ്വ യംഭരണ സ്ഥാപന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നിയമലം ഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡ് അറിയിച്ചു. എന്‍ഫോഴ് സ്‌മെന്റ് ടീം ഹെഡ് വി.എ നജീബ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.റഹീം ഫൈസല്‍ , ടീം അംഗം കെ.എ തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ജിജു, ക്ലര്‍ക്ക് ഇ. പ്രത്യുഷ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







