പനമരം: വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പനമരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ദുരന്തനിവാരണ ക്ലബ്ബ് (ഡി.എം ക്ലബ്ബ് ) അംഗങ്ങൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ,എച്ച്. എം ഷീജ ജെയിംസ്,പി.ടി.എ.പ്രസിഡണ്ട് സി.കെ മുനീർ, സിനി കെയു എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.