എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പെയിനിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിന്റെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ വിവിധ വില്ലേജുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ടി.എം.മുബീന, കെ.രതീഷ്, സി.എച്ച്. ഗണേഷ് കുമാര്‍, പ്രധാനധ്യാപിക കെ.സുരഭില, കെ.എ. അഭിജിത്ത്, നാഷണല്‍ യൂത്ത് വോളന്റിയര്‍ അക്ഷയ് അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







