വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന് സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 26ന് രാവിലെ 11ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04936 299481

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.