നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടൻമാരെയാണ് ഒഴിവിലേക്ക് പരിഗണിക്കുക. താൽപര്യമുള്ളവർ ഒക്ടോബർ 25 ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ 04935 296 100

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്