ഇന്ന് വിജയദശമി. അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ചതിന്റെ പ്രതീകമാണ് വിജയദശമി.

ഇന്ന് വിജയദശമി. അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ചതിന്റെ പ്രതീകമാണ് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ്. ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് മേൽ നൻമയുടെ വിജയം നേടി എന്ന സങ്കൽപമാണ് വിജയദശമിനാളിലെ ആഘോഷങ്ങൾക്ക് പിന്നിൽ. ഒമ്പത് ദിവസം നീണ്ട പൂജകൾക്കും വിശേഷ ചടങ്ങുകൾക്കും കലാപ്രകടനങ്ങൾക്കുംശേഷം ഇന്ന് പൂജയെടുക്കും.സരസ്വതി പൂജയ്ക്കുശേഷം വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും ക്ഷേത്രങ്ങളിൽ ഏർപ്പാടാക്കിയിരിക്കുന്നത്.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.