ഏഴ് ആൺകുട്ടികളെ പീ‍ഡിപ്പിച്ചു, മദ്റസ അധ്യാപകൻ അറസ്റ്റിൽ

രാജ്‌കോട്ട്: ഗുജറാത്തിൽ മദ്റസാ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്ത 25കാരനായ അധ്യാപകനാണ് പോക്സോ പ്രകാരം അറസ്റ്റിലായത്. ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം. മദ്റസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.

മൂന്നാഴ്ച മുമ്പ് 15 കാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനായ മൗലാനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥി നൽകിയ പരാതിയിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിന് മദ്റസാ ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തതായി കേസ് അന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടർ എസ് ഐ മഗ്രാന പറഞ്ഞു.
ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആൺകുട്ടികളെ പണം നൽകി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷമാണ് ആൺകുട്ടികൾ പീഡനത്തിനിരയായത്. ഇതുവരെ ഏഴ് വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയെന്നും ഇരകളുടെ എണ്ണം ഉയർന്നേക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായിമദ്രസയിൽ ഉറുദു പഠിപ്പിക്കുന്ന അധ്യാപകനാണ് ഇയാൾ.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ

വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം : പ്രവാസി കോൺഗ്രസ്

വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്,മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു. ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍

ലോക ക്ഷയരോഗ ദിനം ആചരിച്ചു.

ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ

എം.കെ രാജേന്ദ്രന് ഡോക്റ്ററേറ്റ്

ബത്തേരി: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളേജിൽ നിന്നും ഡോ:ടി. ജുബൈർ കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എം.കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.