ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ അടുക്കളയിലെ ഏറ്റവും വലിയ അപകടകാരി; പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുക.

ശ്രദ്ധിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ നമ്മള്‍ അടുക്കളയില്‍ സ്ഥിരം ഉപയോഗിക്കുന്ന പ്രഷര്‍ കുക്കര്‍ വളരെ അപകടകാരിയാണ്. പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ വരെ സംഭവിക്കാം. പാചകത്തിനു മുന്‍പ് തന്നെ പ്രഷര്‍ കുക്കര്‍ നന്നായി പരിശോധിക്കണം.

കുക്കര്‍ അടയ്ക്കുന്നതിനു മുന്‍പ് വെന്റ് ട്യൂബില്‍ തടസ്സങ്ങള്‍ ഒന്നുമില്ല എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം. സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടെങ്കില്‍ പിന്നീട് അത് ഉപയോഗിക്കരുത്. ആ സേഫ്റ്റി വാല്‍വ് മാറ്റി പുതിയതു വാങ്ങുകയാണ് വേണ്ടത്. കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്ബനിയുടെ കുക്കറാണോ അതേ കമ്ബനിയുടെ തന്നെ സേഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഒരു കാരണവശാലും കുക്കറില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കരുത്. ഇടേണ്ട ഭക്ഷണ പദാര്‍ഥത്തെ കുറിച്ചും അത് വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഓരോ ദിവസവും ഉപയോഗം കഴിയുമ്ബോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. ഐഎസ്‌ഐ മുദ്രയുള്ള കുക്കറുകള്‍ മാത്രമേ ഉപയോഗിക്കാവൂ.

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

തൃക്കൈപ്പറ്റ ബാംബു വില്ലേജ് മുളദിനമാഘോഷിച്ചു

ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ്

50 അടിയോളം ഉയരത്തിൽ കൂറ്റൻ സംരക്ഷണഭിത്തി ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്.

പുതിയ ഫിഫ റാങ്കിങ് പുറത്ത്; അർജന്റീനയെ വെട്ടി സ്‌പെയ്ൻ തലപ്പത്ത്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീണു. സ്പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിച്ചപ്പോള്‍ ഫ്രാന്‍സ് രണ്ടാമതായി. ലോകകപ്പ്

ഡോക്ടർ നിയമനം

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം പദ്ധതിയിലേക്ക് ഡോക്ടർ നിയമനം നടത്തുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 24 രാവിലെ 10ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എത്തിച്ചേരണം. ഒപ്പം phc.padinjarathara@gmail.com എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *