ആകര്‍ഷകമായ പ്ലാനുകളുമായി ജിയോ; സൗജന്യ ജനപ്രിയ ഒടിടി സേവനങ്ങളും

ഏറ്റവും പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ കൊണ്ടുവരുന്നതെന്ന് ജിയോ അറിയിച്ചു. ഈ പ്ലാനുകള്‍ അനുസരിച്ച് ഡാറ്റയ്‌ക്കൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 പോലുള്ള ജനപ്രിയ ഒടിടി സേവനങ്ങളിലേക്കുള്ള ആക്സസും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഓഫറുകള്‍ കൂടുതല്‍ വിപുലീകരിച്ചു കൊണ്ടുള്ള പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് ഉള്‍പ്പെടുന്ന ഒരു പുതിയ വാര്‍ഷിക പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാനുകളെ അറിയാം

റിലയന്‍സ് ജിയോ 3,227 രൂപയുടെ ഒരു പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതും പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്നതുമാണ്. പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ ക്ലൗഡ്, ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ സഹായകമാകും.

ജിയോ 3,226 രൂപയുടെ പ്ലാന്‍ ഒരു സമഗ്ര പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, 100 പ്രതിദിന എസ്എംഎസ് എന്നിവയെല്ലാം 365 ദിവസത്തേക്ക് സാധുതയുള്ളതാണ്. സബ്സ്‌ക്രൈബര്‍മാര്‍ക്ക് സോണി ലൈവിന്റെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് ആസ്വദിക്കുകയും ചെയ്യാം. ഈ പ്ലാനിലൂടെ സീ5 ന്റെ ആക്സസും ഉള്‍പ്പെടുന്നു.

ജിയോ 3,225 രൂപ പ്ലാന്‍ 365 ദിവസത്തെ സാധുതയുള്ള ഒരു പ്രീപെയ്ഡ് പാക്കേജാണ്. ഈ പ്ലാനില്‍ 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് സീ 5 ലേക്കുള്ള ആക്‌സസും ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും.

ജിയോ 3178 രൂപ പ്ലാന്‍ 365 ദിവസത്തെ സേവന വാലിഡിറ്റിയുള്ള വാര്‍ഷിക പ്രീപെയ്ഡ് പാക്കേജാണ്. ഈ സമഗ്രമായ പ്ലാനില്‍ 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സബ്സ്‌ക്രൈബര്‍മാര്‍ക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്,ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ എന്നിവയിലേക്ക് ഒരു വര്‍ഷം മുഴുവന്‍ ആക്സസ് ലഭിക്കും. ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കുന്നതിന്, ഉപയോക്താക്കള്‍ ഒരു പ്ലാന്‍ സെലക്ട് ചെയ്ത് അവരുടെ ജിയോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യണം.

ജിയോ 2545 രൂപ പ്ലാന്‍ 336 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് ഓപ്ഷനാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 100 പ്രതിദിന എസ്എംഎസ്, കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള സൗജന്യ ആക്സസ് എന്നിവ ലഭിക്കും. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭിക്കും.

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

തൃക്കൈപ്പറ്റ ബാംബു വില്ലേജ് മുളദിനമാഘോഷിച്ചു

ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ്

50 അടിയോളം ഉയരത്തിൽ കൂറ്റൻ സംരക്ഷണഭിത്തി ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.