തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടി
അസാപ് കേരളയുടെ നേതൃത്വത്തിൽ കൊച്ചിൻ ഷിപ്പ്യാർഡിൽ ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ ട്രേഡുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. https://form.svhrt.com/6ac88879788fe1a7329986ad ല് രജിസ്റ്റര് ചെയ്യണം. ഫോണ്- 9495999682
പത്മശ്രീ ചെറുവയൽ രാമേട്ടന്റെ നിര്യാണത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
വയറുവേദനയെ തുടർന്ന് മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാമേട്ടനെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ ലഭ്യത കുറവ് കാരണം കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കേണ്ടി വരികയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ച നടപടിയിൽ മടക്കമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽസർക്കാർ മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു... അനുശോചന യോഗത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ.പി ഫിലിപ്പ് കുട്ടി,കൺവീനർ മൊയ്തു കാവുങ്ങൽ, വൈസ് ചെയർമാൻ ലത്തീഫ് പഞ്ചാര, ശാന്തി ചേനംമ്പാടി, വർക്കിംഗ് കൺവീനർ ഇക്ബാൽ മുട്ടിൽ,രാമചന്ദ്രൻ തെക്കേപ്പറ്റ,ഖാലിദ് പി ,റഫീഖ് കുമ്മാളി , ഹംസക്കുട്ടി അമ്പലപുറം, മൊയ്തീൻ കുട്ടി കണ്ണൻ തൊടി , അലവിക്കുട്ടി പി എം കൽപ്പറ്റ, ശശീന്ദ്രൻ പി.കെ, ഷാജി പോൾ കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു
നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി
പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രികല്പ്പറ്റ: നെടുമ്പാശേരി വിമാനത്താവള റോഡില് ഉണ്ടായ വാഹനാപകടത്തില് മരിച്ച മടക്കിമല സ്വദേശിനി ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി. അപകടത്തില് മരിച്ച കര്ണാടക സ്വദേശിയായ യുവാവിന്റെ പിതാവും ബന്ധുക്കളും മന്ത്രിയെ കാണാന് ദേവികയുടെ വീട്ടിലെത്തിയിരുന്നു. എല്ലാവരുമായി ആശയവിനിമയം നടത്തിയ മന്ത്രി സര്ക്കാര് കുടുംബങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അവര്ക്ക് ഉറപ്പുനല്കി. നീതിപൂര്വകമായ അന്വേഷണം ഉള്പ്പെടെ നിരവധി ആവശ്യങ്ങള് അടങ്ങിയ നിവേദനം കുടുംബാംഗങ്ങള് മന്ത്രിക്ക് സമര്പ്പിച്ചു. വിഷയങ്ങള് ഗൗരവമായി മുഖ്യമന്ത്രിയുടെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്പ്പെടുത്തുമെന്ന് മന്ത്രി സിദ്ദീഖ് പറഞ്ഞു. പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് സന്ദര്ശനത്തിന് ശേഷം മന്ത്രി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. കുടുംബത്തിന് സഹായം ഉള്പ്പെടെ നല്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില് മരിച്ച മൂന്ന് പേരുടേയും കുടുംബത്തിന് സര്ക്കാര് നീതി ലഭ്യമാക്കും. സ്പെഷല് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും എല്ലാവിധ നിയമസഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ആധിയും പ്രയാസങ്ങളും പരാതികളും കേള്ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഉദ്യോഗസ്ഥയായ നിശാന്തിനി ഐ പി എസിനെ ചുമതലപ്പെടുത്തി കഴിഞ്ഞു. പ്രതിയെ സഹായിക്കുന്ന ആരെങ്കിലുമുണ്ടെങ്കില് അവര് ഈ സിസ്റ്റത്തില് തന്നെയുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഏറെനേരം കുടുംബാംഗങ്ങളോടും ബന്ധുക്കളോടൊപ്പം ഒപ്പം ചിലവഴിച്ചശേഷം രാത്രിയോ ഏഴുമണിയോടെയാണ് മന്ത്രി ദേവികയുടെ മടക്കിമലയിലെ വീട്ടില് നിന്ന് മടങ്ങിയത്.ക്യാപ്ഷന്നെടുമ്പാശേരി വാഹനാപകടത്തില് മരിച്ച ദേവികയുടെ വീട്ടിലെത്തിയ കൃഷിമന്ത്രി ടി സിദ്ദിഖ് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
ബസും ലോറിയും കൂട്ടിയിടിച്ചു
കർണാടക ഹുൻസൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ നാല് പേർ മരിച്ചു.നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്.
പന്തിപ്പൊയിലിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചിൽ
പടിഞ്ഞാറത്തറ: പന്തിപ്പൊയിൽ നരിപ്പാറയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഏകദേശം 30 ലക്ഷം രൂപ വിപണിവില കണക്കാക്കുന്ന മയക്കു മരുന്നുകൾ പിടികൂടി. ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ. (36) എന്നയാ ളുടെ വീട്ടിൽ നിന്നാണ് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താം ഫെറ്റാമിനുമാണ് പിടിച്ചെടുത്തത്.കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ ഷറഫുദ്ദീൻ ടി.യുടെ നേതൃത്വത്തിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാന ത്തിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെ ത്തിയത്. വീട്ടിലെ അലമാരയിൽ 190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. വയനാട്ടിലും മറ്റ് പ്രദേ ശങ്ങളിലും ഹാഷിഷ് ഓയിലിൻ്റെ മൊത്തവിതരണം നടത്തുന്നയാളാണ് സുബൈർ എ.കെ. എന്നാണ് എക്സൈസ് നൽകുന്ന വിവരം. ഇയാളെ കണ്ട ത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കു മരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനും വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.പരിശോ ധനയിൽ എക്സൈസ് ഇൻസ്പെക്ടർ സെൻഫീർ മുഹമ്മദ്, സിവിൽ എക് സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ,അരുൺ പി.ഡി, റഷീദ്.കെ, മുനീറ എന്നിവർ പങ്കെടുത്തു.
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻബത്തേരി നഗരസഭ ആരോഗ്യ വിഭാഗവും സുൽത്താൻബത്തേരി ടൗണിൽ നടത്തിയ പരിശോധനയിൽ സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ മൈത്രി ബിൽഡിങ്ങിൽ കട നടത്തിവരുന്ന ബത്തേരി മുള്ളൻകുന്ന് സ്വദേശി പാലക്കൽ വീട്ടിൽ വിനോദ് കുമാർ (44)എന്നയാളുടെ കടയിൽ നിന്നും 186 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വയനാട് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ. എം. കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ്. എൻ, സുൽത്താൻബത്തേരി നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ.ടി , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അക്ഷര ജ്യോതി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഹരിദാസ്. സി. വി എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ് എ. എസ്, വിനോദ് പി ആർ, ചാൾസ് കുട്ടി. ടി. ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ. കെ, സുരേഷ്. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി.വി.കെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ എക്സൈസിന്റെയും മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ
അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ടി.മനോഹരന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പിൽ ചാക്കിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളിൽ നിന്നും 8.35 ഗ്രാം ഉണങ്ങിയ കഞ്ചാവും 6 ഗ്രാം കഞ്ചാവിന്റെ കുരുവും പിടിച്ചെടുത്തു. അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എല്ലാ ട്രെയിന് ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് നിര്ബന്ധം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ട്രെയിന് ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് നിര്ബന്ധമാക്കി സുപ്രീം കോടതി. ഒക്ടോബര് 17 മുതല് പരിഷ്കാരം പ്രാബല്യത്തില് വരും.ട്രെയിന് യാത്രക്കാര്ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൗണ്ടറുകള് വഴി എടുക്കുന്ന ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് പരിരക്ഷ നല്കാന് റെയില്വേയോട് സുപ്രീം കോടതി നിര്ദ്ദേശിച്ചു. ഈ ഉത്തരവ് നടപ്പിലാക്കുന്നതില് വീഴ്ച വരുത്തിയാല് റെയില്വേ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്കി.2023 ജൂണിലുണ്ടായ ഒഡീഷ ട്രെയിന് അപകടത്തെത്തുടര്ന്ന് സമര്പ്പിച്ച ഹര്ജിയിലാണ് കോടതിയുടെ നിര്ദേശം. കവച് സുരക്ഷാ സംവിധാനം നടപ്പിലാക്കാത്തതാണ് അപകടകാരണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഹര്ജിയിലെ ആവശ്യം. എല്ലാ ട്രെയിനുകളിലും ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാന് അധികൃതര്ക്ക് നിര്ദ്ദേശം നല്കണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.വിഷയം പരിഗണിച്ച ജസ്റ്റിസുമാരായ അഹ്സനുദ്ദീന് അമാനുള്ള, ആര്. മഹാദേവന് എന്നിവരടങ്ങുന്ന ബെഞ്ച്, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പരിഗണിച്ചു. റെയില്വേ ഫുട് ഓവര് ബ്രിഡ്ജുകള്, ട്രാക്കുകള്ക്ക് ചുറ്റുമുള്ള വേലി കെട്ടല്, കൗണ്ടറുകള് വഴി എടുക്കുന്ന ടിക്കറ്റുകള്ക്ക് ഇന്ഷുറന്സ് ഇല്ലാത്ത അവസ്ഥ എന്നിവ ഇതില് ഉള്പ്പെടുന്നു. റെയില്വേ ബജറ്റില് യാത്രക്കാരുടെ സുരക്ഷയ്ക്കായി നീക്കിവെച്ച തുകയില് കോടതി അതൃപ്തി രേഖപ്പെടുത്തിഇക്കാര്യത്തില് കൂടുതല് നടപടികള് ഉണ്ടാകുമെന്ന് നേരത്തെ കോടതി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം ഓഫ്ലൈന് ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് നല്കുന്ന കാര്യത്തില് തീരുമാനമെടുത്തിട്ടുണ്ടെന്നും, അതിന്റെ നടപടിക്രമങ്ങള് തയ്യാറാക്കിവരികയാണെന്നും മെയ് 11-ന് കേന്ദ്രസര്ക്കാര് കോടതിയെ അറിയിച്ചിരുന്നു.എന്നാല് കവച് സംവിധാനം വിപുലീകരിക്കുന്നതിലും ഫുട് ഓവര് ബ്രിഡ്ജുകള്, വേലി കെട്ടല് തുടങ്ങിയ കാര്യങ്ങളിലും കോടതിയുടെ ഉത്തരവുകള്ക്ക് അനുസൃതമായി എപ്രകാരമാണ് പ്രത്യേക ഊന്നല് നല്കിയതെന്നും മുന്ഗണന നിശ്ചയിച്ചതെന്നും സംബന്ധിച്ച വിശദാംശങ്ങള് തങ്ങള്ക്ക് ലഭിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ഒക്ടോബര് 6-ന് വിഷയം വീണ്ടും പരിഗണിച്ചപ്പോള് സാധാരണക്കാരന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ വിഷയത്തില് റെയില്വേ മന്ത്രാലയ ഉദ്യോഗസ്ഥര് സ്വീകരിച്ച നിലപാടില് കോടതി കടുത്ത നിരാശയും അതൃപ്തിയും രേഖപ്പെടുത്തി.'ഇക്കാര്യത്തില് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് റെയില്വേ ഈ കോടതിയില് ആവര്ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്, അത്തരം ഉറപ്പുകള് കടലാസില് മാത്രമായി ഒതുങ്ങിപ്പോയെന്നും പ്രായോഗികതലത്തില് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് മനസിലാകുന്നത്. സാധാരണക്കാരന്റെ സുരക്ഷയും അനിഷ്ട സംഭവങ്ങള് ഒഴിവാക്കലും ലക്ഷ്യമിട്ടുള്ള പദ്ധതികള്ക്കായി വകയിരുത്തിയ ബജറ്റ് വിഹിതം പോലും പൂര്ണ്ണമായി വിനിയോഗിച്ചിട്ടില്ല,' ബെഞ്ച് നിരീക്ഷിച്ചു.കേന്ദ്ര സര്ക്കാരിനുവേണ്ടി അഡീഷണല് സോളിസിറ്റര് ജനറല് വിക്രംജിത് ബാനര്ജിയാണ് ഹാജരായത്. കഴിഞ്ഞ ഒരു വര്ഷത്തിനിടെ പ്രായോഗികതലത്തില് നടത്തിയ പ്രവര്ത്തനങ്ങള് വിശദീകരിച്ചുകൊണ്ടും, നിശ്ചയിച്ച ലക്ഷ്യങ്ങള് കൈവരിക്കാന് കഴിയാത്തതിന്റെ കാരണങ്ങള് വ്യക്തമാക്കിക്കൊണ്ടും കൃത്യമായ സത്യവാങ്മൂലം സമര്പ്പിക്കാന് അവസാന ഒരവസരം കൂടി നല്കണമെന്ന് വിക്രംജിത് ബാനര്ജി ബെഞ്ചിനോട് അഭ്യര്ത്ഥിച്ചു.ഈ അഭ്യര്ത്ഥന അംഗീകരിച്ച കോടതി, റെയില്വേ ബോര്ഡ് ചെയര്മാനെയും അംഗങ്ങളെയും നേരിട്ട് ഹാജരാകാന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് തല്ക്കാലം മരവിപ്പിച്ചു. എന്നാല് ഇന്ഷുറന്സ് പരിരക്ഷയുടെ കാര്യത്തില് റെയില്വേ റിസര്വേഷന് കൗണ്ടറുകളില് നിന്ന് ടിക്കറ്റ് എടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന യാത്രക്കാര്ക്കും പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിക്കാന് അധികൃതര്ക്ക് മതിയായ സമയം നല്കിയിരുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വയംസഹായ സംഘത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് കിർടാഡ്സ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "മാകീര്ഖേ - ദി സ്പൈസ് സിംഫണി ഓഫ് വെസ്റ്റേൺ ഘട്സ് - എ മൊബൈൽ ട്രഡീഷണൽ കൽനറി വെഞ്ചർ" പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന സ്വയംസഹായ സംഘത്തിലേക്ക് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ പട്ടികവർഗ്ഗ സമൂഹങ്ങളുടെ തനത് ഭക്ഷണസംസ്കാരവും പരമ്പരാഗത പാചകരീതികളും സംരക്ഷിക്കുന്നതിനൊപ്പം ഇവയെ സംരംഭകത്വം, ഉപജീവനം, വിപണനം, മൊബൈൽ ഫുഡ് വെഞ്ചർ എന്നിവയുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 45 വയസ്സിന് താഴെ പ്രായമുള്ള, പരമ്പരാഗത ഭക്ഷണ നിർമ്മാണത്തിൽ പ്രായോഗിക പരിജ്ഞാനമുള്ള ജില്ലയിലെ പട്ടികവർഗ്ഗക്കാർക്കാണ് അവസരം. താത്പര്യമുള്ളവർ www.kirtads.kerala.gov.in ൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച് ജാതി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, പ്രവൃത്തി പരിചയ രേഖകള് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് കിർടാഡ്സ്, ചേവായൂർ പി.ഒ, കോഴിക്കോട് - 673017 എന്ന വിലാസത്തില് ഒക്ടോബർ 23-നകം സമർപ്പിക്കണം. ഫോൺ: 0495-2357329 ഇമെയിൽ: kirtads@gmail.com
പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം
ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലുള്ള വൈത്തിരി താലൂക്കിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവർഗ്ഗ വിദ്യാർഥികളില് നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നാല് സി ഗ്രേഡും അതിന് മുകളിലും പ്ലസ് ടു പരീക്ഷയിൽ രണ്ട് സി ഗ്രേഡും അതിന് മുകളിലും ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഫസ്റ്റ് ക്ലാസും നേടിയ വിദ്യാർഥികൾക്കാണ് അവസരം. യോഗ്യരായവർ www.stddservice.kerala.gov.in എന്ന സർവീസ് പോർട്ടൽ മുഖേന വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലേക്ക് നവംബർ 10 നകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാങ്ക് പാസ്സ് ബുക്ക് എന്നിവ അപ്ലോഡ് ചെയ്യണം. ഫോൺ: 04936-202232
ദാക്ഷായണി സ്വയംതൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്ന ദാക്ഷായണി സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ചോ അതിൽ അധികമോ വനിതകൾ അംഗങ്ങളായിട്ടുള്ളതും ജില്ലാ രജിസ്ട്രാർ ഓഫീസിൽ / കുടുംബശ്രീയിൽ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങൾക്കും പുതുതായി സംരംഭം ആരംഭിക്കുന്ന പട്ടികജാതി വിഭാഗം വനിതകൾക്കും (വ്യക്തിഗതം) അപേക്ഷിക്കാം. 21നും 55നുമിടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. ഏഴാം ക്ലാസ് പാസായിരിക്കണം. അപേക്ഷകര് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 203824
ശുഭയാത്ര പദ്ധതി: അപേക്ഷ ക്ഷണിച്ചു.
ചലനപരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൈഡ് വീല് ഘടിപ്പിച്ച സ്കൂട്ടര് അനുവദിക്കുന്ന ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില് താമസിക്കുന്നതും സ്കൂട്ടര് ഓടിക്കാനുള്ള കായിക ക്ഷമതയുള്ള ഭിന്നശേഷിക്കാര്ക്ക് അപേക്ഷിക്കാം. കഴിഞ്ഞ എട്ട് വര്ഷത്തിനുള്ളില് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിന്ന് സൈഡ് വീല് ഘടിപ്പിച്ച സ്കൂട്ടര് ലഭിച്ചവര് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അനുബന്ധ രേഖകള് സഹിതം നവംബര് 10 നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളില് സമര്പ്പിക്കണം. അപേക്ഷാഫോമിനും കൂടുതല് വിവരങ്ങള്ക്കും ഗ്രാമപഞ്ചായത്തിലോ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്: 04936 205307
ഗതാഗത നിയന്ത്രണം
നെന്മേനി ഗ്രാമപഞ്ചായത്തിലെ കല്ലുമുക്ക്-കഴമ്പ്-പുത്തൻകുന്ന് റോഡിൽ കൾവർട്ട് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പുത്തൻകുന്ന് മുതൽ അരിമാനി വരെയുള്ള ഭാഗത്ത് ഒക്ടോബർ 16 മുതൽ ഒരു മാസത്തേക്ക് വാഹന ഗതാഗതം നിർത്തിവെച്ചതായി അക്രഡിറ്റഡ് എഞ്ചിനീയർ അറിയിച്ചു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു.
നവംബർ 23 മുതൽ 26 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപെടുന്നതായിരിക്കണം ലോഗോ. വയനാട് റവന്യൂ ജില്ല സ്കൂൾ കാലോസവം, 2026 നവംബർ 23-26, ഡബ്ല്യൂ ഒ വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂൾ, മുട്ടിൽ എന്ന് ആലേഖനം ചെയ്തിരിക്കണം. ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം wovhss12065@gmail.com എന് ഇ മെയിലില് അയക്കാം. അല്ലെങ്കിൽ ലോഗോയുടെ എ 3 സൈസ് പ്രിന്റ് സ്കൂൾ ഓഫീസിൽ എത്തിക്കാം. ഫോണ്- 996104667
കർഷക അവാർഡ്: 22 വരെ അപേക്ഷ നല്കാം
മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കർഷകർക്ക് 2026–27 സാമ്പത്തിക വർഷത്തെ അവാർഡുകൾക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷകൻ, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാം, മികച്ച സമ്മിശ്ര കർഷകൻ, മികച്ച പൗൾട്രി കർഷകൻ, മികച്ച യുവ കർഷകൻ, മികച്ച വനിതാ കർഷക/സംരംഭക അവാർഡുകളും ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷകൻ അവാർഡുകളുമാണ് നല്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകൾ മൃഗാശുപത്രികളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 22 വരെ മൃഗാശുപത്രികളിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടാം. ഫോണ്- 04936202292
ജില്ലാ സ്കൂൾ ശാസ്ത്രമേള:ലോഗോ പ്രകാശനം ചെയ്തു.
45-ാമത് ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയുടെ ഔദ്യോഗിക ലോഗോ ജില്ലാ കളക്ടർ വി. ചെൽസാസിനി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് കളക്ടറില് നിന്നും ലോഗോ ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് കൃഷ്ണൻ കുമ്പളരിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ നിസാർ കമ്പ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കമല രാമൻ, സുനിൽ കുമാർ, കെ.അർ ജിതിൻ, പബ്ലിസിറ്റി കൺവീനർ കെ. അനൂപ് കുമാർ, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ പി.എം. ജൗഹാർ, എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു സക്കറിയ, സ്കൂൾ അധ്യാപകൻ പി. ജയദേവൻ എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര കൈകഴുകൽ ദിനം ആചരിച്ചു
ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യം, ശരിയായ കൈകഴുകൽ രീതി, വ്യക്തിശുചിത്വം രോഗപ്രതിരോധത്തിൽ വഹിക്കുന്ന പങ്ക് എന്നിവ വിദ്യാർഥികൾക്ക് വിശദീകരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.കൈകഴുകലിന്റെ ശരിയായ രീതി പരിചയപ്പെടുത്തുന്ന പ്രദർശനവും ബോധവൽക്കരണ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. വ്യക്തിശുചിത്വത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനുള്ള സന്ദേശം പരിപാടി പകർന്നു നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തിസമിത തോമസ് വിജി.കെ യു, സോണിയ ദേവസ്യ, ചരിസ്മ തോമസ്, അയനാ സോണി എന്നിവർ നേതൃത്വം നൽകി
ചിത്രഗിരി ജി.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
മൂപ്പൈനാട്: പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ വീടും വിദ്യാലയവും ഒരുമിച്ചുനിൽക്കണമെന്ന സന്ദേശമുയർത്തി ചിത്രഗിരി ഗവ.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു.സ്കൂൾ പിടിഎയും ആരോഗ്യവകുപ്പും സംയുക്തമായി എക്സൈസ് വിമുക്തി മിഷന്റെ സഹകരണത്തോടെയാണ് രക്ഷാകർത്താക്കൾക്കായി പരിപാടി സംഘടിപ്പിച്ചത്.പിടിഎ പ്രസിഡന്റ് കെ.എം.ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.പ്രജിത സ്വാഗതം പറഞ്ഞു.‘കരുതൽ; നമ്മുടെ മക്കൾക്കായി ഒരു സുരക്ഷിത നാളെ’ എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു. കുട്ടികളിലെ സ്വഭാവ–മാനസിക വ്യതിയാനങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് സാധിക്കണമെന്നും, വീടകങ്ങളിൽ നൽകുന്ന കരുതലും തുറന്ന ആശയവിനിമയവുമാണ് ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മൂപ്പൈനാട് ഫാമിലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി.ഇന്ദുലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വി. അജേഷ് കുമാർ, എസ്.എം.സി.ചെയർമാൻ എം.മുഹമ്മദ് സുനിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് എൻ.ദിവ്യ നന്ദി പറഞ്ഞു.നിരവധി രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൽ തുലാവർഷമെത്തി: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലിൽ ജാഗ്രത വേണം
സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിൽ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്ദേശം നല്കി. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്യെല്ലോ അലർട്ട്15/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്
കൽപ്പറ്റഎൻ എം എസ് എം കോളേജിൽ യു ഡി എസ് എഫ്
കൽപ്പറ്റഎൻ എം എസ് എം കോളേജിൽ യു ഡി എസ് എഫ്യൂണിയൻ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ 6 സീറ്റ് നേടിയാണ് യു ഡി എസ് എഫിന്റെ വിജയം

