ചിത്രകലാ പഠനത്തിനും സംഗീത പഠനത്തിനുമായി മേപ്പാടിയിൽ വിക്ടറി കോളേജിൽ ആവണി സ്കൂൾ ഓഫ് ആർട്സ് പ്രവർത്തനമാരംഭിച്ചു. റിട്ടയേർഡ് പ്രധാന അധ്യാപകൻ സി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സർവ്വശ്രീ വിക്ടറി കോളേജ് ഡയറക്ടർ അലോഷ്യസ് ,സാംസ്കാരിക പ്രവർത്തകൻ കെ.ടി ബാലകൃഷ്ണൻ , മനോജ് ഐസക് എന്നിവർ സംസാരിച്ചു. ചടങ്ങിന് മനോജ് ആവണി സ്വാഗതവും ഷിബു എ നന്ദിയും രേഖപ്പെടുത്തി. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി
ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ