കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യുല്‍പാദനശേഷിയുള്ള കാപ്പി തൈകളും, പാഷന്‍ ഫ്രൂട്ട് തൈകളും, കോട്ടത്തറ മന്ദലംപടി നേഴ്‌സറിയിലും, കുറുമ്പാലക്കോട്ട കോഴവയല്‍ നേഴ്‌സറിയിലും നടീലിന് തയ്യാറായിട്ടുണ്ട്. തൈകള്‍ ആവശ്യമുള്ള തൊഴലുറപ്പ് പദ്ധതി ഗുണഭോക്താക്കളായ 25 സെന്റ് മുതല്‍ അഞ്ചേക്കര്‍ വരെ സ്ഥലമുള്ള ഗുണഭോക്താക്കള്‍ അപേക്ഷകള്‍ വാര്‍ഡ് മെമ്പര്‍ കൈവശം നംവബര്‍ 5 നകം നല്‍കണം.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







