ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സൗജന്യ പി.എസ.്‌സി കോച്ചിംഗ് ക്ലാസ്സിന് നവംബര്‍ 8 വരെ അപേക്ഷിക്കാം. ക്ലാസ് നവംബര്‍ 15 ന് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ കല്‍പ്പറ്റ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ഫോണ്‍: 04936 202 534.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







