മാനന്തവാടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിന് സമീപത്തെ കൊറ്റൻകോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഇരിട്ടി കിളിയന്തര
പാറക്കണ്ടിപറമ്പിൽ പികെ അശോകനെ (48) ന് ജീവപര്യന്തം ശിക്ഷയും, 5 ലക്ഷം രൂപ പിഴയും വിധിച്ചു. മാനന്തവാടി സ്പെഷ്യൽ ആന്റ്
അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പിടി പ്രകാശമാണ് ശിക്ഷ
വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോഷി മുണ്ടക്കൽ ഹാ
ജരായി. 2019 മെയ് 05 നായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിച്ച്
കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഒളിഞ്ഞിരുന്ന
അശോകൻ കത്തിവെച്ച് കുത്തുകയായിരുന്നു.തുടർന്ന് ചന്ദ്രികയെ
മാനന്തവാടിയിലെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
രക്ഷിക്കാൻ സാധിച്ചില്ല.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്