കൽപ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം
കഠിനതടവും 20,000 രൂപ പിഴയും. തൈലമ്പാടി അപ്പാട് പാഠക്കൽ വിട്ടിൽ മനോജ് (52) നെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷ്യൽ) കോടതി ശിക്ഷിച്ചത്.നാർകോട്ടിക് സ് പെഷ്യൽ ജഡ്ജ് എസ്.കെ. അനിൽകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാ വുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലിസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇൻ സ്പെക്ടറായിരുന്ന എ.യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ സുധാകരനായിരു ന്നു കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് ക്യൂട്ടർ അഡ്വ.എ.യു. സുരേഷ്കുമാർ ഹാജരായി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്