ഏതാണ്ട് മൂന്ന് ദശാബ്ദകാലമായി ഫയലിൽ ഉറങ്ങുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് യാഥാർത്ഥ്യമാക്കേണ്ടത് ഇന്നത്തെ വയനാടിന്റെ നിലനിൽപ്പിന് തന്നെ ഏറ്റവും അനിവാര്യമാണെന്ന് ധാരണ എല്ലാ മേഖലകളിൽ നിന്നും ഉയർന്നുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി സർവ്വകക്ഷിയോഗം വിളിച്ചു കൂട്ടുവാൻ തയ്യാറാകണമെന്ന് പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് വികസനസമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിൽ ഉയർന്നുവന്ന അഞ്ച് ബദൽ പാതകളിൽ മികച്ച ശാസ്ത്രീയ പഠനങ്ങളും പരിസ്ഥിതിയും സർവ്വേയുടെയും അടിസ്ഥാനത്തിൽ പ്രഥമ പരിഗണന ലഭിച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡിന്റെ വിശദമായ ഡിപിആറും എസ്റ്റിമേറ്റും തയ്യാറാക്കി പദ്ധതികൾക്ക് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ച് വനം വകുപ്പിന്റെ വിശദമായ യോഗം തന്റെ ചേമ്പറിൽ വിളിച്ചു കൂട്ടി തീരുമാനമെടുത്തത്തിന്റെ ശേഷമാണ് ഈ പദ്ധതിയുടെ ഉദ്ഘാടനവും നിർമ്മാണവും ആരംഭിച്ചത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് വനത്തിലൂടെ 8 കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കുവാൻ പിന്നീട് അനുമതി നിഷേധിച്ചതാണ് യഥാർത്ഥ കാരണമെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് അവർ പറഞ്ഞു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ