കൊമ്മയാട്: മാനന്തവാടി പനമരം റൂട്ടിൽ കൊമ്മയാട് ജംഗ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈൽ മാനാഞ്ചിറ എടവെട്ടൻ മൊയ്ദുവിന്റേയും, സൈനബയുടെ യും മകൻ ഷമീർ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിലെ റോഡരികിൽ നിന്നും പ്രധാന റോഡി ലേക്ക് സ്കൂട്ടർ ഓടിച്ചു കയറുന്നതിനിടെ കൽപ്പറ്റ ഭാഗത്തേക്ക് പോകുക യായിരുന്ന കെ എസ് ആർ ടി സി ബസ്സിന് മുന്നിൽപെട്ട് ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേ ജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരു ന്നു. ഭാര്യ: സെറീന. മക്കൾ: സഫുവാന, സിയാദ്, സാദിയ, ഫാത്തിമ. ഖബറ ടക്കം പിന്നീട് കാട്ടി ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







