ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ; ജഡേജയ്ക്ക് 5 വിക്കറ്റ്

ഏകദിന ലോകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പിച്ചു. 327 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 83 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ക്കാര്‍ക്കും ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ ബാവുമയടക്കം നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

14 റണ്‍സ് നേടിയ ജാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറര്‍. 33 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മിന്നും ബോളിങ്ങാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇന്ത്യക്കായി ഷമിയും കുല്‍ദീപും രണ്ടും സിറാജ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. ലോകകപ്പ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ പോയിന്റ് നിലയിലെ നാലാം സ്ഥാനക്കാര്‍. ഇന്ത്യ 326/5, ദക്ഷിണാഫ്രിക്ക 83 ഓള്‍ ഔട്ട്.

ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറിയെന്ന നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തി കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി നേടിയത് കരിയറിലെ നാല്‍പത്തിയൊമ്പതാം ഏകദിന സെഞ്ചുറിയാണ്. ജന്മദിനത്തിലാണ് കോലിയുടെ റെക്കോര്‍ഡ് നേട്ടം. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി.

ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ 77 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ മല്‍സരത്തിലും ശ്രേയസ് അര്‍ധസെഞ്ചുറി നേടിയിരുന്നു. രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 24 പന്തില്‍ 40 റണ്‍സെടുത്തു രോഹിത്. ശുഭ്മന്‍ ഗില്‍ 23 റണ്‍സെടുത്ത് പുറത്തായി.

കെ.എല്‍ രാഹുല്‍(എട്ട്), സൂര്യകുമാര്‍ യാദവ് (22), റണ്‍സെടുത്തു. 121 പന്തില്‍ 101 റണ്‍സുമായി കോലിയും 29 റണ്‍സോടെ രവീന്ദ്ര ജഡേജയും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി, ജാന്‍സെന്‍, റബാദ, മഹാരാജ്, ഷംസി എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.