ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി വിളര്‍ച്ച, ജീവിതശൈലിരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. പി.എന്‍.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കാരയാട്, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജ കെ പീറ്റര്‍, ഗീത, എന്നിവര്‍ സംസാരിച്ചു. വീണ വി. വി, ബിബിന്‍ പി. എഫ്, ആശ വര്‍ക്കര്‍മാരായ ശോഭ, മിനി, ചന്ദ്രിക തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







