നവംബര് 15 മുതല് കല്ലോടി സെന്റ് ജോസഫ്സ് സ്കൂളില് നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്കൂള് കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോര്ജ് പടകൂട്ടില് അധ്യക്ഷത വഹിച്ചു. ചടങ്ങില് മാനന്തവാടി എ.ഇ.ഒ എം. എം ഗണേശന്, റിട്ട.എച്ച്.എം.എന്.വി ജോര്ജ്, സ്കൂള് വൈസ് പ്രിന്സിപ്പാള് കെ.ജെ ജാക്വിലില്, യു പി സ്കൂള് എച്ച് എം ജോസ് പള്ളത്ത്, പി.ടി.എ പ്രസിഡന്റുമാരായ ബിനു എം രാജന്, സിബി ആശാരിയോട്ട്, വി.ഇ കുര്യാക്കോസ് പ്രിന്സിപ്പാള് എ.വി ബ്രിജേഷ് ബാബു, പ്രോഗ്രാം കമ്മിറ്റി കണ്വീനര് എം പ്രദീപ് കുമാര് തുടങ്ങിയവര് സംസാരിച്ചു.

പുഞ്ചവയലിൽ ശ്രേയസിന്റെ ഞാറ് നടൽ നടത്തി
മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ