കോട്ടത്തറ: ജി.എച്ച്. എസ്. എസ് കോട്ടത്തറയിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ 21 കൂട്ടം വിഭവങ്ങളുമായ് നടത്തിയ ക്ലാസ്സിലൊരു സദ്യ ശ്രദ്ധേയമായി.എച്ച്. എം. സൽമ ടീച്ചർ, പ്രവിത ടീച്ചർ, ഷാനവാസ് സാർ, തൗഫീഖ് സാർ, അഷ്റഫ് സാർ, വിനീഷ് സാർ എന്നിവർ കുട്ടികൾക്ക് ഇലയിൽ സദ്യ നൽകി പരിപാടി മനോഹരമാക്കി.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി