കേരളോത്സവം കായിക മത്സര വിഭാഗത്തില്‍ ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ കായികതാരങ്ങളെ സുല്‍ത്താന്‍ ബത്തേരി നഗരസഭ അഭിനന്ദിച്ചു. ചടങ്ങ് നഗസഭ ചെയര്മാന് ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ക്ക് ജേഴ്സി വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് ലിഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ റഷീദ്, ടോം ജോസ്, സാലി പൗലോസ്, ഷാമില ജുനൈസ്, നഗരസഭ സെക്രട്ടറി സൈനുദ്ദീന്‍, നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി വി. എം റെജി എന്നിവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്