ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊളഗപ്പാറ ജി.യു.പി. സ്‌കൂള്‍, ആനപ്പാറ ജി.എച്ച്.എസ്, കല്ലൂര്‍ ജി.എച്ച്.എസ്, ഇരുളം ജി.എച്ച്.എസ്, പൂമല ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







