കല്‍പ്പറ്റ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ വായ്പ കുടിശിക തീര്‍പ്പാക്കാനായി കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. നവംബര്‍ 17 ന് രാവിലെ 11 മുതല്‍ 4 വരെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് അദാലത്ത്. വായ്പ കുടിശ്ശികയുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പലിശയിലും പിഴപപ്പലിശയിലും ഇളവുകള്‍ ലഭ്യമാക്കാവുന്നതാണെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202602, 9188401613.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







