ബാങ്കുകളിൽ അവകാശികളില്ലാതെ 1.5 ലക്ഷം കോടി; ബോധവത്കരണത്തിലൂടെ തിരികെ നല്‍കിയത് 5729 കോടി മാത്രം

ന്യൂഡൽഹി: ബാങ്കുകളിൽ അഞ്ചുവർഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 42,272 കോടി രൂപയാണ് പൊതു-സ്വകാര്യ ബാങ്കുകളിലായി കുമിഞ്ഞുകൂടിയത്. പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടിയും സ്വകാര്യ ബാങ്കുകളിൽ 6087 കോടിയുമാണുള്ളത്.

2014-ൽ രൂപവത്കരിച്ച ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലാണ് ഈതുക നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെ കണ്ടെത്താനും തിരികെനൽകാനുമുള്ള ബോധവത്കരണപ്രവർത്തനങ്ങളിലൂടെ അഞ്ചുവർഷത്തിനുള്ളിൽ മടക്കിനൽകാനായത് 5729 കോടി രൂപ മാത്രം. ബാക്കി ഇപ്പോഴും ബാങ്കുകളിൽത്തന്നെയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സാധാരണക്കാരായ അക്കൗണ്ടുടമകളുടെ ചെറിയതുകകൾമുതൽ ഇതിൽപ്പെടും. പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതൽ അനാഥപ്പണം. 2022-23 സാമ്പത്തികവർഷംമാത്രം 8086 കോടിരൂപ ആരും വരാതെ ബാങ്കിൽ ബാക്കിയായി. 2.18 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക. പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിൽ.

സാമ്പത്തികവർഷം, പൊതുമേഖലാ ബാങ്ക്, സ്വകാര്യബാങ്ക്, തുക എന്ന ക്രമത്തിൽ

2018-2019 2019-2020 2020-21 2021-22 2022-2023

പൊതുമേഖലാ ബാങ്ക് 15,090 19,425 23,683 27,921 36,185

സ്വകാര്യബാങ്ക് 2694 3380 4141 5013 6087

പ്രധാന പൊതുമേഖലാ ബാങ്കിലെ തുക കോടിയിൽ (2022-23 സാമ്പത്തികവർഷം)

*എസ്.ബി.ഐ.: 8086 കോടി (2.18 കോടി അക്കൗണ്ട്) *പി.എൻ.ബി.: 5340 കോടി (1.5 കോടി അക്കൗണ്ട്) *കനറാ ബാങ്ക്: 4558 കോടി (1.56 കോടി അക്കൗണ്ട്) *ബാങ്ക് ഓഫ് ബറോഡ: 3904 കോടി (89 ലക്ഷം അക്കൗണ്ട്) *യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 3177 കോടി (11 ലക്ഷം അക്കൗണ്ട്) *ബാങ്ക് ഓഫ് ഇന്ത്യ: 2557 കോടി (92,56,380 അക്കൗണ്ട്) *ഇന്ത്യൻ ബാങ്ക്: 2445 കോടി (85,21,423 അക്കൗണ്ട്) *ഇന്ത്യൻ ഓവർസീസ് ബാങ്ക്: 1790 കോടി (46,17,573 അക്കൗണ്ട്) *സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1240 കോടി (30,84,349 അക്കൗണ്ട്) *ബാങ്ക് ഓഫ് മഹാരാഷ്ട്ര: 838 കോടി (18,63,192 കോടി അക്കൗണ്ട്) *യൂക്കോ ബാങ്ക്: 583 കോടി (14,78,743 കോടി അക്കൗണ്ട്) *പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 494 കോടി (12,56,602 അക്കൗണ്ട്).

പണം തിരികെനൽകാൻ ബാങ്ക് നടപടിക്രമം

*10 വർഷത്തിനുമുകളിലുള്ള അവകാശികളില്ലാത്ത നിക്ഷേപത്തെക്കുറിച്ച് വെബ്‌സൈറ്റിൽ വിവരം നൽകും.

*ഇടപാടുകാരനെയോ അവകാശികളെയോ കണ്ടെത്താൻ ശ്രമംനടത്തും

*അക്കൗണ്ടുകൾ നിബന്ധനകൾക്കനുസൃതമായി തരംതിരിക്കും.

*കാലാകാലങ്ങളിൽ അവകാശി എത്തിയോ എന്ന് പരിശോധിക്കും.

*അര്‍ഹതപ്പെട്ട അക്കൗണ്ട് ഉടമകളെ നിശ്ചിതസമയത്തിനുള്ളില്‍ കണ്ടെത്താനുള്ള തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊള്ളണം. അത് പാലിക്കാനും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കാനും ബാങ്കുകളെ ബാധ്യസ്ഥരാക്കണം. കെ.വൈ.സി. ഇല്ലാത്ത എല്ലാ ഇടപാടുകാരുടെയും അക്കൗണ്ടിലുള്ള തുക റിസര്‍വ് ബാങ്കിന് കൈമാറാനാണ് പ്രധാനമായും ഇപ്പോഴുള്ള നിര്‍ദേശം. നേരത്തേയുള്ള അക്കൗണ്ടുകളില്‍ കൃത്യമായ വിലാസവും നോമിനിയെ രേഖപ്പെടുത്തുന്നതിനുള്ള നിര്‍ബന്ധവും ഉണ്ടായിരുന്നില്ല. ഇതുകാരണമാണ് പല അക്കൗണ്ടുകളും മരവിച്ചുപോകുന്നത്.

-എ. രാഘവന്‍, മുന്‍ ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.