മാനന്തവാടി നഗരസഭ പതിമൂന്നാം ഡിവിഷനില്‍ ആശാവര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നവംബര്‍ 14 ന് കുറുക്കന്മൂല പി.എച്ച്.എസിയില്‍ ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 25 നും 45 നും മദ്ധ്യേ. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പകര്‍പ്പ് എന്നിവ സഹിതം കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍: 04935 294949.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







