ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. മലപ്പുറം മൊറയൂർ അക്കപ്പായിൽ വീട്ടിൽ സുലൈമാനെ (39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി. എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേത ത്വത്തിൽ എസ്.സി.പി.ഓമാരായ അരുൺജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാൾ സഞ്ചരിച്ച കെ.എൽ 84 9461 മഹിന്ദ്ര താർ ജീപ്പും കസ്റ്റഡിയിലെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്