മാനന്തവാടി: തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ടും മലയാള മനോരമ ലേഖകനുമായിരുന്ന ടി.വി ചമണിയന്റെ സ്മര യ്ക്കായുള്ള മികച്ച പത്രപ്രവർത്തകനുള്ള ഈ വർഷത്തെ സംസ്ഥാന തല അവാർഡിന് മാധ്വമം വയനാട് ലേഖകൻ എസ്. മൊയ്തു അർഹനായി. മികച്ച പരിസ്ഥിതി റിപ്പോർട്ടിനാണ് അവാ ർഡ്. ജൂൺ 18ന് വാരാദ്വമാധ്വരം പ്രസിദ്ധീകരിച്ച വള്ളിക്കുടിലിലെ സ്വർഗം എന്ന ഫീച്ചറിനാണ് അവാർഡ്. മാനന്തവാടി അഞ്ചാംപീടിക സ്വദേശിയാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.