യൂണിസെഫ്, കില, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി.മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കില ജില്ലാ ഫെസിലിറ്റേറ്റർ പി.ടി ബിജു അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് കില ആർ പി മാരായ പി.എ തോമസ് , എം ആർ പ്രഭാകരൻ, ഷൈല ജോസ്, ഷമീർ,ദിവാകരൻ, തുടങ്ങിയവർ ക്ലാസെടുത്തു. കില ആർ പി കെ വി ജുബൈർ, കില ആർ ജി.എസ്.എ കോർഡിനേറ്റർ ശരത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പരിശീലനത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട, തവിഞ്ഞാൽ, തിരുനെല്ലി, എടവക, വെള്ളമുണ്ട, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണ വിഭാഗം ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്