വയനാട് ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ബോയ്‌സ,് ഗേള്‍സ് ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 18, 19 തീയ്യതികളില്‍ പടിഞ്ഞാറത്തറയില്‍ നടക്കും. പഞ്ചായത്ത് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് എം.എല്‍.എ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുക്കുന്ന കായിക താരങ്ങളെ മലപ്പുറത്ത് നടക്കുന്ന 48 ാമത് സംസ്ഥാന ബോയ്‌സ്, ഗേള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കും. ഫോണ്‍ 9496209688, 7907938754, 9847009456.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







